ഉത്തരാഖണ്ഡിൽ ബസ് മറിഞ്ഞ് എട്ടുപേർ മരിച്ചു
Wednesday, May 25, 2016 11:57 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞു നാലു സ്ത്രീകളുൾപ്പെടെ എട്ടുപേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു. 23 പേരാണു ബസിലുണ്ടായിരുന്നത്.

ഇന്നലെ രാവിലെ 7.45 നായിരുന്നു ദുരന്തം. അൽമോറ ജില്ലയിലെ മാസിയിൽനിന്നു നൈനിറ്റാൾ ജില്ലയിലെ രാംനഗറിലേക്കു പോകുകയായിരുന്ന ഗർഹ്വാൾ മോട്ടോർ ഓണേഴ്സ് യൂണിയന്റെ ബസാണ് അപകടത്തിൽപെട്ടത്. ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.