ഭിന്നലിംഗത്തിൽപെട്ട യുവതി പൊള്ളലേറ്റ് മരിച്ചു
Wednesday, May 25, 2016 10:11 AM IST
കോയമ്പത്തൂർ: സ്റ്റൗവിൽ നിന്നും തീ പടർന്നുപിടിച്ച് ഭിന്നലിംഗത്തിൽപെട്ട യുവതി മരിച്ചു. സുലൂർ നിലമ്പൂർ സെൽവറാണി (32) ആണ് പൊള്ളലേറ്റ് മരിച്ചത്. സെൽവറാണിയും സുഹൃത്തുക്കളായ ശ്രീദേവിയും ആർതിയും സുലൂരിൽ വാടകവീട് എടുത്ത് പാചകജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നതിനായി സെൽവറാണി സ്റ്റൗ കത്തിച്ചപ്പോൾ അപ്രതീക്ഷിതമായി നൈറ്റിയിൽ തീപിടിയ്ക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തുക്കൾക്കും പൊള്ളലേറ്റു. പരിസരവാസികൾ മൂന്നുപേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും സെൽവറാണി മരണപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.