ജയ്ഷ് ഇ മുഹമ്മദ് ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്
ജയ്ഷ് ഇ മുഹമ്മദ് ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്
Tuesday, May 24, 2016 8:53 PM IST
ചണ്ഡീഗഡ്: ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടന ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പത്താൻകോട്, ഗുരുദാസ്പുർ മാതൃകയിൽ ആക്രമണം നടത്താനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും വടക്കേ ഇന്ത്യൻ നഗരങ്ങളാണ് ഇവർ ലക്ഷ്യമാക്കുന്നതെന്നും ഇതിനായി പഞ്ചാബ്, ഖൈബർ പഷ്തൂൺഖ്വ പ്രവിശ്യയിൽ ജയ്ഷ് ഇ മുഹമ്മദ് ഓഫീസുകൾ തുറന്നതായും രഹസ്യാന്വേഷണ ഏജൻസികൾ പഞ്ചാബ് സർക്കാരിനു റിപ്പോർട്ട് നൽകി. ഇതിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും ഇന്ത്യൻ മുജാഹുദീന്റെയും പിന്തുണയുള്ളതായും റിപ്പോർട്ടിൽ ചൂണ്്ടിക്കാണിക്കുന്നു. <യൃ><യൃ>ഇന്ത്യയിൽ ആക്രമണം നടത്തുന്നതിനായി ജയ്ഷ് ഇ മുഹമ്മദ് സംഘടന കമാൻഡർ അവൈസ് മുഹമ്മദിനെ നിയോഗിച്ചതായും ഇയാൾ വ്യാജപാസ്പോർട്ടിൽ മലേഷ്യയിൽ എത്തിയാതും റിപ്പോട്ടിലുണ്്ട്. ഈ മാസം 18നാണ് രഹസ്യാന്വേഷണ റിപ്പോർട്ട് പഞ്ചാബ് സർക്കാരിനു കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.