റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് ബ്രെഡ് ഉത്പാദകരുടെ അസോസിയേഷൻ
Tuesday, May 24, 2016 12:10 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സിഎസ്ഇയുടെ റിപ്പോർട്ട് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് ഓൾ ഇന്ത്യ ബ്രെഡ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ നിലപാട്. പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും ബ്രെഡ് ഉത്പാദനത്തിൽ ഉപയോഗിക്കാൻ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ അനുവാദമുണ്ടെന്നാണ് ഇവരുടെ വാദം.

ബ്രെഡിൽ 50 പിപിഎമ്മും മറ്റു ബേക്കറി ഉത്പന്നങ്ങളിൽ 20 പിപിഎമ്മും പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും ചേർക്കാൻ അനുമതിയുണ്ടെന്ന് അസോസിയേഷന്റെ പ്രസ്താവനയിൽ വ്യക്‌തമാക്കുന്നു.


അമേരിക്ക ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളിൽ ഇതു ചേർക്കുന്നുണ്ടെന്നും പ്രസ്താവന യിൽ പറയുന്നു. 2011ലെ ഫുഡ് സേഫ്റ്റി സ്റ്റാൻ ഡാർഡ്സ് റെഗുലേഷൻസ് നിയമപ്രകാരം ഒരു കിലോ ഗ്രാം ബ്രെഡിൽ 50 മില്ലി ഗ്രാം എന്നതാണ് പൊട്ടാസ്യം ബ്രോമേറ്റോ പൊട്ടാസ്യം അയോഡേ റ്റോ ഉപയോഗിക്കാവുന്നതിന്റെ പരിധിയായി ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിശ്ചയിച്ച് അനുവദിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.