കാർ തടഞ്ഞുനിർത്തി ബ്ലോക്ക് മെംബറെയും പോലീസുകാരനെയും വെടിവച്ചു കൊന്നു
Monday, May 23, 2016 1:01 PM IST
ജോൻപുർ: ബ്ലോക്ക് പഞ്ചായത്ത് മെംബറെയും പോലീസ് കോൺസ്റ്റബിളിനെയും കാർ തടഞ്ഞുനിർത്തി ആയുധധാരികൾ വെടിവച്ചുകൊന്നു.

ഉത്തർപ്രദേശിൽ വാരാണസി– അസംഗഡ് ഹൈവേയിൽ ചന്ദാവക് മേഖലയിലാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതകം നടന്നത്. കാറിൽ യാത്രചെയ്യുകയായിരുന്ന ബ്ലോക്ക് പഞ്ചായത്തംഗം രാധേശ്യാം സിംഗും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്തും പോലീസ് കോൺസ്റ്റബിളുമായ പങ്കജ് സിംഗും (30) ആണ് കൊല്ലപ്പെട്ടത്.

രണ്ടു ബൈക്കുകളിലെത്തിയ അക്രമിസംഘം കാർ തടഞ്ഞുനിർത്തി ഇരുവരെയും വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം അക്രമികൾ കടന്നുകളഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.