ആഫ്രിക്കൻ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ജെഎൻയു വിദ്യാർഥി അറസ്റ്റിൽ
ആഫ്രിക്കൻ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ജെഎൻയു വിദ്യാർഥി അറസ്റ്റിൽ
Sunday, May 22, 2016 8:41 PM IST
ന്യൂഡൽഹി: ആഫ്രിക്കൻ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ സഹപാഠിയായ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി അറസ്റ്റിൽ. ഗോഹട്ടി സ്വദേശിയായ വിദ്യാർഥിയാണ് അറസ്റ്റിലായത്. സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ ബിരുദാനന്തരബിരുദ വിദ്യാർഥിയായ 23കാരിയുടെ പരാതിയിലാണ് അറസ്റ്റ്.<യൃ><യൃ>കഴിഞ്ഞ ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. യുവാവിന്റെ റൂമിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മദ്യം നൽകിയശേഷം മാനഭംഗത്തിന് ഇരയാക്കുകയായിരുന്നെന്നു യുവതി പരാതിയിൽ പറയുന്നു. കോളജ് അധികൃതർക്ക് ഒപ്പം എത്തിയാണു യുവതി പരാതി നൽകിയത്. പ്രതിയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.