തസ്ലിമുദ്ദീനു കാരണം കാണിക്കൽ നോട്ടീസ്
Sunday, May 22, 2016 12:36 PM IST
പാറ്റ്ന: ബിഹാറിൽ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള സഖ്യം അവസാനിപ്പിക്കാറായെന്ന് അഭിപ്രായപ്പെട്ട ആർജെഡി എംപി മുഹമ്മദ് തസ്ലിമുദീനോടു പാർട്ടി വിശദീകരണം തേടി. ആർജെഡി സംസ്‌ഥാന യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്ര പ്രഭുവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, എത്രദിവസത്തിനുള്ളിൽ വിശദീകരണം നല്കണമെന്നതിനെക്കുറിച്ചു കൃത്യമായ വിവരം ലഭ്യമല്ല.

ബിഹാറിലെ ക്രമസമാധാന നില തകരാറിലാണെന്നും ജെഡിയുവുമായുള്ള ബന്ധം ഉപേക്ഷിച്ചു സർക്കാർ രൂപീകരണത്തിനുള്ള ശ്രമം ആർജെഡി നടത്തണമെന്നും കഴിഞ്ഞ ദിവസം തസ്ലിമുദീൻ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.