ഇന്ത്യ–ബംഗ്ലാദേശ് അതിർത്തി രണ്ടു വർഷത്തിനുള്ളിൽ അടയ്ക്കും: സോനോവാൾ
ഇന്ത്യ–ബംഗ്ലാദേശ് അതിർത്തി രണ്ടു വർഷത്തിനുള്ളിൽ അടയ്ക്കും: സോനോവാൾ
Saturday, May 21, 2016 12:26 PM IST
ഗോഹട്ടി: രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യ–ബംഗ്ലാദേശ് അതിർത്തി പൂർണമായി അടയ്ക്കുമെന്നും നുഴഞ്ഞുകയറ്റം തടയുമെന്നും നിയുക്‌ത ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ. ആസാമിലേക്കുള്ള വിദേശ നുഴഞ്ഞുകയറ്റിനെതിരേ പ്രക്ഷോഭം നടത്തി വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ സോനോവാൾ, ഈ വിഷയം തന്നെയാണ് തന്റെ സർക്കാരിന്റെ മുഖ്യ അജൻഡയെന്നും വ്യക്‌തമാക്കി.

രണ്ടു വർഷത്തിനുള്ളിൽ അതിർത്തി അടയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആസാം പൗരൻമാരുടെ രജിസ്ട്രേഷൻ പൂർത്തിയായശേഷം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താമെന്നും ഇവർക്കെതിരേ എളുപ്പത്തിൽ നടപടി സ്വീകരിക്കാമെന്നും സോനോവാൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.