സോനോവാൾ മോദിയെ സന്ദർശിച്ചു
Saturday, May 21, 2016 12:26 PM IST
ന്യൂഡൽഹി: മുഖ്യമന്ത്രി സ്‌ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സർബാനന്ദ് സോനോവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു ചർച്ചകൾ നടത്തി.

രണ്ടുദിവസത്തെ പര്യടനത്തിന് ഇന്ന് ഇറാനിലേക്കു പുറപ്പെടുന്ന പ്രധാനമന്ത്രി 24നു ആസാമിൽ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണു കരുതപ്പെടുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, ബിജെപിയുടെ കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ മുതിർന്ന പാർട്ടി നേതാക്കൾ എന്നിവർ സത്യപ്രതിജ്‌ഞയ്ക്ക് എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.