മധ്യപ്രദേശിൽ കാർ അപകടം: 10 പേർ മരിച്ചു
Saturday, May 21, 2016 12:25 PM IST
ശിവപുരി: സിംഹാസ്ത കുംഭമേളയിൽ പങ്കെടുത്തു തിരികെപോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. മൂന്നുപേർക്കു ഗുരുതരമായി പരിക്കേറ്റു. ആറു പേർ അപകടസ്‌ഥലത്തും നാലുപേർ ആശുപത്രിയിലുമാണു മരിച്ചത്. ഉജ്‌ജയിനിൽ മരിച്ച ഒരു തീർഥാടകന്റെ മൃതദേഹവുമായി സ്വദേശമായ ലുക്്വാസയിലേക്കു പോവുകയായിരുന്നു കാറിലെ യാത്രക്കാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.