സിബിഎസ്ഇ പ്ലസ് ടു ഫലം: തിരുവനന്തപുരം ഒന്നാമത്
Saturday, May 21, 2016 12:25 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഈ വർഷത്തെ സി ബിഎസ്ഇ 12–ാം ക്ലാസിൽ 83.05 ശതമാനം വിജയം. 10.67 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 97.61 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാം സ്‌ഥാനത്തെത്തി. 92.63 ശത മാനവുമായി ചെന്നൈ മേഖലയാണ് തൊട്ടുപിന്നിൽ. പത്തു മേഖലയിലെ യും ഫലം ഇന്നലെ പ്രഖ്യാപിച്ചു.

500ൽ 497 മാർക്ക് നേടിയ ഡൽ ഹി അശോക് നഗർ മോണ്ട്ഫോർട്ട് സ്കൂളിലെ സുകൃതി ഗുപ്തയ്ക്കാണ് ഒന്നാം റാങ്ക്. 496 മാർക്കു മായി ഹരിയാന കുരുക്ഷേത്രയിലെ ടാഗോർ പബ്ലിക് സ്കൂളിലെ പാലക് ഗോയൽ രണ്ടാം റാങ്ക് നേടിയപ്പോൾ, 495 മാർക്കുമായി ഹരിയാനയിലെ കർണാലിൽനിന്നുള്ള സൗമ്യ ഉ പ്പലും ചെന്നൈയിൽനിന്നുള്ള അ ജീഷ് ശേഖറും മൂന്നാം സ്‌ഥാനം പങ്കിട്ടു. 485 മാർക്ക് നേടിയ ഫരീദാബാദ് ഡി.എ.വി പബ്ലിക് സ്കൂളിലെ മുദിത ജഗോത ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള ഒന്നാം റാങ്ക് നേടി.

പെൺകുട്ടികളുടെ വിജയശമാനം 88.58ഉം ആൺകുട്ടികളുടെ വിജയശതമാനം 78.85ഉം ആണ്. തിരുവനന്തപുരം മേഖലയിലെ 616 അംഗീകൃത സ്കൂളുകളിൽനിന്നും 31,444 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. ഇതിൽ 30,693 വിദ്യാ ർഥികളും ഉപരിപഠനത്തിന് അർ ഹത നേടി. തിരുവനന്തപുരം മേഖലയിലെ പെൺകുട്ടികളുടെ വിജയശതമാനം 99.03 ആണ്. ആൺകുട്ടികളുടേത് 96.26 ശതമാനം. ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടാം ഘട്ട ടെലി കൗൺസലിംഗും തുട ങ്ങി. ജൂൺ നാലു വരെ ഇതു തുടരും.


വിദ്യാർഥികൾക്ക് ഡിജിറ്റൽ മാർക്ക് ഷീറ്റ് ലഭ്യമാക്കുന്നതിനും സിബിഎസ്ഇ സംവിധാനം ഒരുക്കിയിട്ടുണ്ട്. ംംം.റശഴശഹീരസലൃ.ഴീ്.ശി എന്ന വെബ്സൈറ്റിലാണു മാർക്ക് ഷീറ്റ് ലഭ്യമാകുക.

വിദ്യാർഥികൾ സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇതിനുള്ള യൂസർ നെയിമും പാസ്വേഡും എസ്എംഎസ് ആയി ലഭിക്കും. ംംം.ൃലൌഹേെ.ിശര.ശി, ംംം.രയലെൃലൌഹേെ.ിശര.ശി, ംംം.രയലെ.ിശര.ശി എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. റശഴശൃലൌഹേെ എന്ന മൊബൈൽ ആപ് വഴിയും റിസൾട്ട് ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.