ദാവൂദിനെ ഫോൺചെയ്തവരിൽ മഹാരാഷ്ട്ര മന്ത്രിയുമെന്നു റിപ്പോർട്ട്
ദാവൂദിനെ ഫോൺചെയ്തവരിൽ മഹാരാഷ്ട്ര മന്ത്രിയുമെന്നു റിപ്പോർട്ട്
Saturday, May 21, 2016 5:44 AM IST
ന്യൂഡൽഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ തവണ ഫോൺ ചെയ്തത് മഹാരാഷ്ട്ര ബിജെപി മന്ത്രിയെന്നു റിപ്പോർട്ട്. മന്ത്രി ഏക്നാഥ് ഖഡ്സെയുടെ പേരാണ് ഫോൺചെയ്യലുമായി ബന്ധപ്പെട്ടു പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തായതിനു പിന്നാലെ ഖഡ്സെയ്ക്കെതിരേ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്്ട്. <യൃ><യൃ>വഡോധരയിൽനിന്നുള്ള മനീഷ് ഭാംഗ്്ലെ എന്നയാൾ ചോർത്തിയ ഫോൺ വിളിയുടെ വിവരങ്ങൾ ഇന്ത്യ ടുഡേയാണ് പുറത്തുവിട്ടത്. ഇന്ത്യയിലെ ഒരു നമ്പരിൽനിന്ന് ദാവൂദിന് സ്‌ഥിരമായി വിളിയെത്തിയിരുന്നെന്നും ഇത് മഹാരാഷ്ട്ര ബിജെപി നേതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തലുണ്്ടായിരുന്നു. ദാവൂദിന്റെ ഭാര്യ മെഹ്ജാബീൻ ഷെയ്കിന്റെ ഫോണിലേക്ക് എത്തിയ വിളികളുടെ വിവരങ്ങളാണ് മനീഷ് ഭാംഗ്്ലെ ചോർത്തിയത്. <യൃ><യൃ>എന്നാൽ ആരോപണങ്ങൾ ഏക്നാഥ് ഖഡ്സെ നിഷേധിച്ചു. താനോ തന്റെ കുടുംബാംഗങ്ങളോ ഒരിക്കലും ദാവൂദുമായി സംസാരിച്ചിട്ടില്ലെന്ന് ഖഡ്സെ പറഞ്ഞു. എന്നാൽ ദാവൂദിനെ വിളിച്ച ഫോൺ നമ്പർ തന്റേതാണെന്ന് അദ്ദേഹം സമ്മതിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.