കെ.വി. തോമസ് വീണ്ടും പിഎസി ചെയർമാൻ
കെ.വി. തോമസ് വീണ്ടും പിഎസി ചെയർമാൻ
Friday, May 6, 2016 11:45 AM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: പാർലമെന്റിലെ പബ്ലിക് അക്കൗണ്ട് സ് കമ്മിറ്റി (പിഎസി) ചെയർമാനായി പ്രഫ. കെ.വി. തോമസിനെ മൂന്നാം തവ ണയും തെരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായാ ണ് ഒരേ ലോക്സഭയിൽത്തന്നെ ഒരംഗത്തെ തുടർച്ചയായ മൂന്നാം പ്രാവശ്യവും പിഎസി അധ്യക്ഷനാക്കുന്നത്. എന്നാൽ, 14,15 ലോക്സഭകളുടെ കാലയളവിലായി ഡോ. മുരളി മനോഹർ ജോഷിയെ അഞ്ചു തവണ പിഎസി ചെയർമാനായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഭരണകക്ഷിയായ എൻഡിഎയ്ക്കു കേവല ഭൂരിപക്ഷമുള്ള 22 അംഗ പിഎസിയിൽ ഇതുവരെ എ ല്ലാ റിപ്പോർട്ടുകളും ഐകകണ്ഠ്യേ ന പാസാക്കാനായത് അധ്യക്ഷനായ കെ.വി. തോമസിന് പ്രത്യേക നേട്ടമായി. കഴിഞ്ഞ രണ്ടു വർഷത്തി നകം 50 റിപ്പോർട്ടുകൾ പിഎസി പാർലമെന്റിൽ സമർപ്പിച്ചു. പിഎസിയുടെ ആകെയുള്ള ഇരുപതു വർഷത്തെ പ്രവർത്തന ചരിത്രത്തിൽ തോമസ് നേതൃത്വം നൽകിയ സമിതി ഇതുവരെ 100 സിറ്റിംഗുകൾ 75 മണിക്കൂറുകൾ പൂർത്തിയാക്കിയെന്നതും ശ്രദ്ധേയമാണ്.

റിസർവ് ബാങ്ക് ഗവർണറെയും സമിതിക്കു മുമ്പാ കെ തോമസ് വിളിച്ചുവരുത്തിയതും ചരിത്രത്തിലാ ദ്യമായാണ്. എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെ ചെയർമാൻമാരെയും വിളിച്ചുവരുത്തിയിരുന്നു.


രാജ്യത്ത് 3.4 ലക്ഷം കോടി രൂപ കിട്ടാക്കടമായി ഉണ്ടെന്ന് സമിതി കണ്ടെത്തിയതിനെത്തുടർന്നാ യിരുന്നു നടപടി. പിഎസിയുടെ നിർദേശത്തെത്തുടർന്ന് കിട്ടാക്കടം വീണ്ടെടുക്കുന്നതിനെക്കുറിച്ചു പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതസമിതിയെ നിയോഗിക്കുകയും ചെയ്തു.

വിദേശത്തെ ഇന്ത്യയുടെ സ്വത്തു ക്കൾ, ദുരന്തനിവാരണം, വൻകിട ഊർജപദ്ധതികൾ, ജലമാലിന്യം, ആദായനികുതി വകുപ്പിന്റെ പ്രവർ ത്തനം, റെയിൽവേ പ്രവർത്തനം എന്നിവയെക്കുറിച്ചെല്ലാം തോമസ് അധ്യക്ഷനായ പിഎസി പാർലമെന്റിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്‌ഥാനങ്ങളിലെ പിഎസി അധ്യക്ഷ ന്മാരുടെ യോഗം വിജയകരമായി നടത്തിയതും സംസ്‌ഥാന പിഎസി കൾ ചെയർമാൻ നേരിട്ടു സന്ദർശിച്ചതും മുൻകേന്ദ്രമന്ത്രി കൂടിയായ തോമസിന്റെ നേട്ടമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.