ആന്ധ്രയിൽ വാഹനാപകടത്തിൽ അഞ്ച് മരണം
Friday, May 6, 2016 11:45 AM IST
കാക്കിനട: ഈസ്റ്റ് ഗോദാവരി ജില്ലയിൽ മൂന്നിടത്തുണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മോട്ടോർ ബൈക്കിൽ പോയ ദമ്പതികൾ ബെന്ദാപുഡിയിൽ ലോറി തട്ടിയാണ് മരിച്ചത്. സുരമ്പാലത്തുള്ള എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളാണ് മരിച്ച മറ്റു രണ്ടുപേർ. കോളജിലേക്ക് ബൈക്കി ൽ പോകുമ്പോൾ ലോറി ഇടിക്കുകയായിരുന്നു.

ബിഹാറിൽനിന്നും ജാർഘണ്ഡിൽനിന്നുമുള്ളവരാണ് ഇവർ. ഇവരുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിന് നടപടികൾ ആരംഭിച്ചു. കണ്ടെയ്നർ ലോറി ഫ്ളൈ ഓവറിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചാണ് ഒരാൾ മരിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ലോറികളും പാലത്തിൽനിന്നു താഴേക്കു പതിച്ചു. കണ്ടെയ്നർ ലോറിയിലുണ്ടായിരുന്ന ഒരാൾ സംഭവസ്‌ഥലത്തു മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.