കുംഭമേള: പരിക്കേറ്റവരെ മുഖ്യമന്ത്രി ശിവരാജ്സിംഗ് സന്ദർശിച്ചു
കുംഭമേള: പരിക്കേറ്റവരെ മുഖ്യമന്ത്രി ശിവരാജ്സിംഗ് സന്ദർശിച്ചു
Friday, May 6, 2016 11:45 AM IST
ഉജ്‌ജയിൻ: മധ്യപ്രദേശിൽ സിംഹസ്ത കുംഭമേളയിൽ പങ്കെടുക്കാനെത്തിയവരുടെ പന്തലുകൾ ഇടിമിന്നലിലും പേമാരിയിലും തകർന്നുവീണ മംഗലനാഥിൽ ഇന്നലെ മുഖ്യമന്ത്രി ശിവരാജ് സന്ദർശനം നടത്തി. വെളുപ്പിനു നാലിനെത്തിയ അദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം രാവിലെ 9.30നു മടങ്ങിപ്പോയി. പന്തൽ തകർന്നതിനെ തുടർന്ന് ഒരു വയോധിക ഉൾപ്പെടെ 10പേർ മരിക്കുകയും 90 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.