ഗോവ മുൻ മന്ത്രി അറസ്റ്റിൽ
Thursday, May 5, 2016 12:02 PM IST
പനാജി: പീഡനക്കേസിൽ പ്രതിയായ എംഎൽഎയും ഗോവ മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അന്തനാസിയോയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പോലീസിൽ കീഴടങ്ങിയതായി ക്രൈംബ്രാഞ്ച് എസ്പി കാർത്തിക് കശ്യപ് പറഞ്ഞു.

നടപടിക്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. എംഎൽഎ ആയ ഭാര്യ ജെന്നിഫറിനോടൊപ്പമാണ് അദ്ദേഹം പോലീസിൽ ഹാജരായത്. കേസിൽ നിരപരാധിയാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണു താനെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, വ്യക്‌തമായ തെളിവുണ്ടെന്നാണ് പോലീസ് അഭിപ്രായപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.