ത്യാഗിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
ത്യാഗിയെ എൻഫോഴ്സ്മെന്റ്  ചോദ്യം ചെയ്തു
Thursday, May 5, 2016 12:02 PM IST
ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യോമസേനാ മുൻ മേധാവി എസ്.പി. ത്യാഗിയെ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സോണൽ ഓഫീസിൽ ത്യാഗിയെത്തി. അഴിമതിനിരോധന നിയമപ്രകാരം ത്യാഗിയുടെ മൊഴി എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തി. ഇതേ കേസിൽ കഴിഞ്ഞ മൂന്നു ദിവസം ത്യാഗിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ഇറ്റാലിയൻ കോടതി ഫിൻമെക്കാനിക്ക കമ്പനി മുൻ മേധാവിയെയും കൂട്ടാളികളെയും ശിക്ഷിച്ചതിനെത്തുടർന്നാണു കേസന്വേഷണത്തിനു വീണ്ടും ചൂടുപിടിച്ചത്.


ത്യാഗി വ്യോമസേനാ മേധാവിയായിരുന്നപ്പോൾ അഗസ്ത വെസ്റ്റ്ലാൻഡ് കമ്പനിക്കു കരാർ ലഭിക്കാൻ വഴിവിട്ടു സഹായം നല്കിയെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.