ഉത്തരാഖണ്ഡ്: നിലപാടു നാളെ അറിയിക്കാമെന്നു കേന്ദ്രം
Wednesday, May 4, 2016 12:19 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യത്തിലുള്ള നിലപാട് വെള്ളിയാഴ്ച അറിയിക്കാമെന്നു കേന്ദ്ര സർക്കാർ. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെ കുറിച്ചു ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി അറിയിച്ചെങ്കിലും കേന്ദ്രത്തിന്റെ തീരുമാനം വെള്ളിയാഴ്ച അറിയിക്കാമെന്നു വ്യക്‌തമാക്കുകയായിരുന്നു. ഇതേത്തുടർന്ന്, രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേയുള്ള ഹർജിയിൽ തീരുമാനമെടുക്കുന്നതു വെള്ളിയാഴ്ചത്തേക്കു മാറ്റി.


ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണു കോടതി മേൽനോട്ടത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതു പരിഗണിച്ചുകൂടേയെന്നു ജസ്റ്റീസുമാരായ ദീപക് മിശ്ര, ശിവകീർത്തി സിംഗ് എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോടു ചോദിച്ചത്. കേന്ദ്രത്തിന്റെ നിലപാട് അറിയുന്നതിനായി ഇന്നലെ കേസ് പരിഗണിക്കാമെന്നു കോടതി അറിയിക്കുകയും ചെയ്തിരുന്നു. കോടതിയുടെ അഭിപ്രായം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നു മാത്രം എജി ഇന്നലെ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.