13 ജയ്ഷ് ഇ മുഹമ്മദ് ഭീകരർ ഡൽഹിയിൽ പിടിയിൽ
13 ജയ്ഷ് ഇ മുഹമ്മദ് ഭീകരർ ഡൽഹിയിൽ പിടിയിൽ
Wednesday, May 4, 2016 12:19 PM IST
ഡൽഹി: 13 ജയ്ഷ് ഇ മുഹമ്മദ് ഭീകരർ ഡൽഹിയിൽ പിടിയിൽ. തലസ്‌ഥാനത്തു സ്ഫോടനം ലക്ഷ്യമിട്ടിരുന്നവരാണ് പിടിയിലായത്. സംഘത്തലവൻ സാജിത് കഴിഞ്ഞ ദിവസം ഡൽഹി പോലീസിന്റെ പിടിയിലായിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഭീകരർ പിടിയിലായത്. കൊടുംഭീകരരായ സമീർ അഹമ്മദ്, ഷക്കീർ അൻസാരി, എന്നിവരുൾപ്പെടെ 12 പേരാണ് പോലീസ് പിടിയിലായാത്. സ്ഫോടകവസ്തു നിർമാണത്തിനിടെയാണ് സംഘം പിടിയിലായത്. രണ്ടുപേരെ ഉത്തർപ്രദേശിൽനിന്നും മറ്റുള്ളവർ ഡൽഹിയിലെ വിവിധ സ്‌ഥലങ്ങളിൽനിന്നുമാണ് പിടിയിലായത്. സ്ഫോടക വസ്തു നിർമാണത്തിനിടെ സംഘ ത്തലവൻ സാജിതിനു പരിക്കേറ്റിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.