ജിഷയുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു
ജിഷയുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു
Tuesday, May 3, 2016 12:24 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമ വിദ്യാർഥി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡൽഹി കൂട്ടമാനഭംഗത്തിനു സമാനമായ രീതിയിൽ ക്രൂരമായി മാനഭംഗത്തിനു വിധേയമായാണു വിദ്യാർഥി കൊല്ലപ്പെട്ടതെന്ന മാധ്യമ റിപ്പോർട്ടുകൾ വിലയിരുത്തിയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സംസ്‌ഥാന ചീഫ് സെക്രട്ടറി, ഡിജിപി, എറണാകുളം എസ്പി എന്നിവർക്കു കമ്മീഷൻ നോട്ടീസ് അയച്ചു.


കിരാതമായ രീതിയിലുള്ള കൊലപാതകം നട്ടെല്ലു പോലും മരവിപ്പിക്കുന്നതാണെന്നു വിലയിരുത്തിയ ജസ്റ്റീസ് എച്ച്.എൽ. ദത്തു അധ്യക്ഷനായ കമ്മീഷൻ, സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതു നോക്കിയിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്‌ഥാന സർക്കാർ മറുപടി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ശരിയായ അന്വേഷണം നടന്നില്ലെങ്കിൽ ദേശീയ വനിത കമ്മീഷൻ കേരളത്തിലെത്തുമെന്ന് അംഗം രേഖ ശർമ്മ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.