66 ലക്ഷം കോടിയുടെ ധനാഭ്യർഥന ലോക്സഭ പാസാക്കി
Tuesday, May 3, 2016 12:14 PM IST
ന്യൂഡൽഹി: നിരവധി വകുപ്പുകളുടെ ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസാക്കുന്ന ഗില്ലറ്റിൻ പ്രയോഗിച്ച് ബജറ്റ് ചർച്ചയുടെ രണ്ടാംഘട്ടം ലോക്സഭ പൂർത്തിയാക്കി. ഇന്നു ധനകാര്യബിൽ പാസാക്കുന്നതോടെ ലോക്സഭയിലെ ബജറ്റ് നടപടിക്രമം പൂർത്തിയാകും. 66.07 ലക്ഷം കോടി രൂപ സഞ്ചിത നിധിയിൽ നിന്നു പിൻവലിച്ചു ചെലവു ചെയ്യാനുള്ള ധനാഭ്യർഥനകളാണു പാസാക്കിയത്. ഇതിനുള്ള ധനവിനിയോഗബിൽ ധനസഹമന്ത്രി ജയന്ത് സിൻഹ അവതരിപ്പിച്ചതു സഭ ശബ്ദവോട്ടോടെ പാസാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.