ചോദ്യപേപ്പർ ചോർച്ച: മുഖ്യപ്രതി പിടിയിൽ
Tuesday, May 3, 2016 12:14 PM IST
ബംഗളൂരു: പ്രീ–യൂണിവേഴ്സിറ്റി രണ്ടാം വർഷ കെമിസ്ട്രി ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മുഖ്യപ്രതി ശിവകുമാർ സ്വാമിയെ പോലീസ് പിടികൂടി. സംഘടിത കുറ്റകൃത്യത്തിന് ഇയാൾക്കെതിരേ കേസെടുത്തതായി സിഐഡി ഡയറക്ടർ ജനറൽ കിഷോർ ചന്ദ്ര പറഞ്ഞു. അരലക്ഷം രൂപയും ഇയാളിൽനിന്നു കണ്ടെടുത്തു.

2008 മുതൽ ഇയാൾ ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്നുണ്ടെ ന്നും ബംഗളൂരു, തുമകുരു, ചിത്രദുർഗ എന്നിവിടങ്ങളിൽ ഇയാൾക്കെതിരേ ആറു കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. പ്രത്യേക കോഡ് ഭാഷയിലാണു പരീക്ഷാർഥികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നത്. മൊബൈൽ ടവർ ലൊക്കേഷനുകൾ മാറിക്കൊണ്ടിരുന്നതിനാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.


ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അധ്യാപകരും സ്വകാര്യ കോളജ് പ്രിൻസിപ്പൽമാരുമുൾപ്പെടെ 14 പേരെ ഇതുവരെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രി–യൂണിവേഴ്സിറ്റി വകുപ്പിലെ ജീവനക്കാരെയും ചോദ്യംചെയ്തുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.