മല്യയിൽനിന്നു പണമാണു വേണ്ടത്, വാഗ്ദാനങ്ങളല്ല: എസ്ബിഐ മേധാവി
മല്യയിൽനിന്നു പണമാണു വേണ്ടത്, വാഗ്ദാനങ്ങളല്ല: എസ്ബിഐ മേധാവി
Tuesday, May 3, 2016 4:04 AM IST
ഫ്രാങ്ക്ഫർട്ട്: ബാങ്കുകൾക്കു നൽകാനുള്ള വായ്പ കുടിശികയിൽ നൽകാതെ രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരേ എസ്ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ. മല്യയിൽനിന്നു പണമാണ് വേണ്ടത്, അല്ലാതെ വാഗ്ദാനങ്ങളല്ലെന്ന് എസ്ബിഐ മേധാവി. ഫ്രാങ്ക്ഫർട്ടിൽ പ്രമുഖ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അരുന്ധതി ഭട്ടാചാര്യ നിലപാട് വ്യക്‌തമാക്കിയത്.<യൃ><യൃ> ബാങ്കുകളുടെ വായ്പ കുടിശിക തീർക്കാൻ സന്നദ്ധനാണെന്നു ഫിനാൻഷ്യൽ ടൈംസിനു നൽകിയ അഭിമുഖത്തിൽ മല്യ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു എസ്ബിഐ മേധാവി. പണം തിരികെ നൽകാൻ സന്നദ്ധത ആവശ്യമാണ്. ഞങ്ങൾ അതു പരിശോധിക്കും. ഞങ്ങൾക്കു പണമാണു മടക്കിവേണ്ടത്. അല്ലാതെ ന്യായീകരണങ്ങളല്ലെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അരുന്ധതി ഫ്രാങ്ക്ഫർട്ടിലെത്തിയത്. <യൃ><യൃ> ബാങ്കുകൾക്കു നൽകാനുള്ള വായ്പ കുടിശികയിൽ 6,868 കോടി രൂപ നൽകാമെന്നു രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മല്യയുടെ വാഗ്ദാനം പൊതുമേഖലാ ബാങ്കുകൾ തള്ളിയിരുന്നു. 17 ബാങ്കുകൾക്കായി 9,000 കോടി രൂപയാണു മല്യ തിരിച്ചടയ്ക്കാനുള്ളത്. മാർച്ച് രണ്്ടിനാണ് മല്യ ബ്രിട്ടനിലേക്കു കടന്നത്. മൂന്നു തവണ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ഇതിന് തയാറാകാത്തതിനെ തുടർന്ന് മല്യയുടെ പാസ്പോർട്ട് കേന്ദ്രം റദ്ദാക്കിയിരുന്നു. ഇന്ത്യയിൽ മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് നിലവിലുണ്്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.