എൽപിജി സിലിണ്ടറിന് 18 രൂപ കൂട്ടി
എൽപിജി സിലിണ്ടറിന് 18 രൂപ കൂട്ടി
Monday, May 2, 2016 12:23 PM IST
ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ 18 രൂപയുടെ വർധന. സബ്സിഡി കഴിഞ്ഞുള്ള (12 എണ്ണത്തിനു ശേഷം) ഓരോ സിലിണ്ടറിനും 18 രൂപ വീതമാണു വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 20 രൂപയും വർധിപ്പിച്ചു.

ശനിയാഴ്ച പെട്രോൾ ലിറ്ററിന് 1.06 രൂപയും ഡീസൽ ലിറ്ററിന് 2.94 രൂപയും വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എൽപിജി സിലിണ്ടർ വർധനയും പ്രാബല്യത്തിൽ വന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതിനെത്തുടർന്നാണു വില വർധനയെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.