കുഴൽക്കിണറിൽനിന്നു രക്ഷപ്പെടുത്തിയ പിഞ്ചുബാലൻ മരിച്ചു
Monday, May 2, 2016 12:23 PM IST
പൂന: കുഴൽക്കിണറ്റിൽനിന്നു രക്ഷപ്പെടുത്തിയ നാലുവയസുകാരൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണത്തിനു കീഴടങ്ങി. 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 30 മണിക്കൂർ മരണത്തോടു മല്ലിട്ട കുട്ടിയെ വളരെ ശ്രമകരമായാണു ദേശീയ ദുരന്ത നിവാരണ സേന, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ സംഘങ്ങൾ ചേർന്നു പുറത്തെടുത്തത്. ഉടൻതന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ബോധം നഷ്‌ടപ്പെട്ട കുട്ടിയുടെ ആരോഗ്യനില കൂടുതൽ വഷളായതിനെത്തുടർന്ന് നഗരത്തിലെ സ്പെഷാലിറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കുട്ടിയുടെ ജീവൻ നഷ്‌ടപ്പെടുകയായിരുന്നു. പൂനയിലെ മന്ദൻവൻ ഗ്രാമത്തിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ അപകടത്തിൽപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.