ഡൽഹിയിൽ ഡീസൽ ടാക്സി കാറുകൾക്കു നിരോധനം
ഡൽഹിയിൽ ഡീസൽ ടാക്സി കാറുകൾക്കു നിരോധനം
Saturday, April 30, 2016 12:22 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ ഇന്നു മുതൽ ഡീസൽ ടാക്സി കാറുകൾക്കു സുപ്രീംകോടതി നിരോധനം. സിഎൻജിയിലേക്കു മാറാൻ സമയം ദീർഘിപ്പിച്ചു നൽകണമെന്ന ആവശ്യം തള്ളിക്കൊണ്ടാണു സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സിഎൻജിയിലേക്കു മാറാൻ ആവശ്യത്തിന് സമയം ഇതിനോടകംതന്നെ നൽകിക്കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതിയുടെ നടപടി.

സിഎൻജിയിലേക്കു മാറാനുള്ള സാങ്കേതികവിദ്യ മാർക്കറ്റിൽ ഇല്ലെന്നു വാഹന ഉടമകൾ കോടതിയിൽ നിലപാട് എടുത്തെങ്കിലും നിരോധനം ഏർപ്പെടുത്താൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.