സർക്കാരിനെതിരേ അവകാശലംഘന നോട്ടീസ്
Friday, April 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യസഭയിൽ സർക്കാരിനെതിരേ കോൺഗ്രസിന്റെ അവകാശലംഘന നോട്ടീസ്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടു സംബന്ധിച്ചു കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രസ്താവന ഇറക്കിയതിനെതിരേയാണ് കോൺഗ്രസിലെ ശാന്താറാം നായിക്, ഹുസൈൻ ദൽവായി എന്നിവർ നോട്ടീസ് നൽകിയത്.

ഇറ്റാലിയൻ കമ്പനി ഫിൻ മെക്കാനിക്കയെ കരിമ്പട്ടികയിൽ പെടുത്തിയതു യുപിഎ സർക്കാരെല്ലെന്നും എൻഡിഎ സർക്കാരാണെന്നുമാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയത്.

സർക്കാർ സംവിധാനത്തിലൂടെ ഇതു പ്രസിദ്ധീകരിച്ചത് സഭയോടും അംഗങ്ങളോടുമുള്ള അവകാശലംഘനമാണെന്നു നോട്ടീസിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.