കൽക്കരിപ്പാടം: കേന്ദ്രമന്ത്രിയും എംപിയും കുറ്റക്കാർ
Friday, April 29, 2016 12:46 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൽക്കരിപ്പാടം കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുൻ കേന്ദ്രമന്ത്രി ദസരി നാരായൺ റാവു, മുൻ എംപി നവീൻ ജിൻഡാൽ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ തുടങ്ങിയവർക്കെതിരേ ഡൽഹി കോടതി കുറ്റം ചുമത്തി. കുറ്റകരമായ ഗൂഡാലോചന, അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മുൻ കൽക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത അടക്കം 13 പേർ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി ഭരത് പരാശർ ഉത്തരവിട്ടു. ഇവർക്കുള്ള ശിക്ഷ സംബന്ധിച്ച വാദം ഉടൻ ആരംഭിക്കും. ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്, ഗഗൻ സ്പോഞ്ച് അയൺ പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികൾക്ക് 2008ൽ അമർകോണ്ട് മുർഗങ്ങൽ കൽക്കരി ബ്ലോക്കുകൾ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയത്. ജിൻഡാൽ ഗ്രൂപ്പിലെ തന്നെ ജിൻഡാൽ റിയാലിറ്റി ലിമിറ്റഡ്, ഗഗൻ ഇൻഫ്ര എനർജി ലിമിറ്റഡ്, സൗഭാഗ്യ മീഡിയ ലിമിറ്റഡ്, ന്യൂഡൽഹി എക്സിം പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളും കുറ്റക്കാരെന്നു സിബിഐ നൽകിയ കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.