മല്യയെ വിട്ടുകിട്ടണമെന്നു ബ്രിട്ടനോട് ഇന്ത്യ
മല്യയെ വിട്ടുകിട്ടണമെന്നു ബ്രിട്ടനോട് ഇന്ത്യ
Thursday, April 28, 2016 1:25 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോടികളുടെ കടബാധ്യതയുമായി രാജ്യംവിട്ട വിജയ് മല്യയെ വിട്ടു കിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. മല്യയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷനു കത്ത് അയച്ചു.

കള്ളപ്പണം നിയന്ത്രണ നിയമപ്രകാരം എടുത്തിരിക്കുന്ന കേസിൽ അന്വേഷണസംഘത്തിനു മല്യയുടെ സാന്നിധ്യം പ്രയോജനം ചെയ്യുമെന്നാണ് ഇന്ത്യ വ്യക്‌തമാക്കിയിരിക്കുന്നത്. ഇതിനു പുറമേ, ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സമാനമായ കത്ത് യുകെ വിദേശകാര്യ ഓഫീസിനും നൽകിയിട്ടുണ്ട്. മല്യക്കെതിരേയുള്ള നപടികൾ കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്‌താവ് വികാസ് സ്വരൂപ് ആണ് വിശദീകരിച്ചത്. മല്യ യെ വിട്ടുകിട്ടുന്നതിനുള്ള സമ്മർദം ശക്‌തമാക്കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.


എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും നിരാകരിച്ച മല്യയുടെ പാസ്പോർട്ട് സർക്കാർ റദ്ദാക്കിയിരുന്നു.

മല്യക്കെതിരേ രാജ്യത്ത് ജാമ്യമില്ലാത്ത അറസ്റ്റ് വാറന്റും നിലനിൽക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.