ഇത്തിഹാദ് എയർബസിനു ജലപീരങ്കി അഭിവാദ്യമില്ല
Thursday, April 28, 2016 1:25 PM IST
ന്യൂഡൽഹി: അബുദാബിയിൽനിന്നു മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലേക്ക് ഉദ്ഘാടന സർവീസ് നടത്തുന്ന ഇത്തിഹാദ് എയർബസ് എ380ന് ജലപീരങ്കി ഉപയോഗിച്ചുള്ള പരമ്പരാഗത അഭിവാദ്യമില്ല. മഹാരാഷ്ര്‌ടയിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. മേയ് ഒന്നിനാണ് ഇത്തിഹാദിന്റെ കന്നി സർവീസ്. വിമാനം ലാൻഡ്ചെയ്യുമ്പോൾ രണ്ടു ജലപീരങ്കിയിൽനിന്നു വെള്ളം ചീറ്റിച്ചാണ് അഭിവാദ്യം അർപ്പിക്കാറുള്ളത്. ജലക്ഷാമം രൂക്ഷമായതിനാൽ പരമ്പരാഗത അഭിവാദ്യം സ്വീകരിക്കുന്നത് ഒഴിവാക്കുന്നതായി വിമാനക്കമ്പനി വൈസ് പ്രസിഡന്റ് നിർജ ഭാട്ടിയ ഇന്നലെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.