ഉപഗ്രഹ വിക്ഷേപണത്തിൽ ഇന്ത്യക്കു ചരിത്ര നേട്ടം
ഉപഗ്രഹ വിക്ഷേപണത്തിൽ ഇന്ത്യക്കു ചരിത്ര നേട്ടം
Thursday, April 28, 2016 12:47 PM IST
ശ്രീഹരിക്കോട്ട: ബഹിരാകാശ ചരിത്രത്തിൽ പുത്തൻ ചരിത്രമെഴുതി ഗതിനിർണയ സംവിധാനത്തിലെ (ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) ഏഴാമത്തേതും അവസാനത്തേതുമായ ഉപഗ്രഹവും ഇസ്രോ ഭ്രമണപഥത്തിലെത്തിച്ചു. ഉച്ചയ്ക്ക് 12.50 നാണ് ഐആർഎൻഎസ്എസ് ഒന്ന് ജി വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണത്തിെൻറ 51.30 മണിക്കൂർ കൗണ്ട്ഡൗൺ ചൊവ്വാഴ്ച രാവിലെ 9.20ന് ആരംഭിച്ചിരുന്നു. ഇതോടെ അമേരിക്കയ്ക്കും റഷ്യക്കും പുറമേ സ്വന്തം ഗതിനിർണയ സംവിധാനമുള്ള (ഗ്ളോബൽ പൊസിഷനിംഗ് സിസ്റ്റം) രാജ്യമായി ഇന്ത്യ മാറി.

ഏഴ് ഉപഗ്രഹ ശൃംഖലയിലെ അവസാന ഉപഗ്രഹത്തെ പിഎസ്എൽവിയുടെ പരിഷ്കരിച്ച എക്സ്എൽ പതിപ്പായ പിഎസ്എൽവിസി 33 റോക്കറ്റാണു വഹിച്ചത്. വിക്ഷേപിച്ച് 20 മിനിട്ടിനുള്ളിൽ റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. തുടർച്ചയായ മുപ്പത്തിനാലാം തവണയാണു പിഎസ്എൽവി റോക്കറ്റിൽ വിജയകരമായി വിക്ഷേപണം നടത്തുന്നത്. 44.4 മീറ്റർ ഉയരമുള്ള ഉപഗ്രഹത്തിന് 1,425 കിലോഗ്രാം ഭാരമുണ്ട്. 12 വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. പരമ്പരയിലെ ആറാമത്തെ ഉപഗ്രഹം ഐആർഎൻഎസ്എസ് ഒന്ന് എഫ് മാർച്ച് പത്തിനാണ് വിക്ഷേപിച്ചത്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നൽകുകയാണ് നാവിഗേഷൻ ഉപഗ്രഹങ്ങളുടെ പ്രധാന ദൗത്യം. ഏഴാമത്തെ ഉപഗ്രഹവും ഭ്രമണപഥത്തിൽ എത്തിയതോടെ ഒരു മാസത്തിനുള്ളിൽ ജിപിഎസിന്റെ പ്രവർത്തനം പൂർണതോതിൽ നടക്കും. ഇന്ത്യൻ ഭൂപ്രദേശത്തിനു പുറമേ 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തും ജിപിഎസ് സൗകര്യം ലഭിക്കും. ഗതിനിർണയ സംവിധാനം പൂർണതോതിൽ പ്രവർത്തന സജ്‌ജമാകുന്നതോടെ സൈനിക, വാർത്താവിനിമയ മേഖലകളിൽ രാജ്യം കൂടുതൽ മുന്നേറ്റമുണ്ടാക്കും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വലിയൊരു ഭാഗവും ആഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും പകുതിയോളവും ഗൾഫ് മേഖലയും പാക്കിസ്‌ഥാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളും ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ത്യൻ ജിപിഎസിന്റെ നിരീക്ഷണ പരിധിയിൽ വരും. പുതിയ സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർക്കു പ്രയോജനപ്രദമാവും. ചൈനയ്ക്കും ജപ്പാനും ഗതിനിർണയ സംവിധാനമുണ്ടെങ്കിലും അത് അവരുടെ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ മാത്രമാണു പ്രവർത്തിക്കുന്നത്. ഈ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് യൂറോപ്പ് .


അമേരിക്കയുടെ ജിപിഎസിൽ 24 ഉപഗ്രഹങ്ങളാണുള്ളത്.ഐആർഎൻഎസ്എസ് പദ്ധതിക്ക് 2013 ജൂലൈയിലാണ് ഇസ്രോ തുടക്കം കുറിച്ചത്. ഒരു ഉപഗ്രഹത്തിനു 150 കോടി രൂപയാണു ചെലവ്. അത് വിക്ഷേപിക്കുന്നതിനുള്ള റോക്കറ്റിന് 130 കോടി രൂപയും. പദ്ധതിയിൽ ഏഴ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലും രണ്ട് ഉപഗ്രഹങ്ങൾ സ്റ്റാൻഡ്ബൈ ആയും ഉണ്ട്. ബഹിരാകാശത്തെ നാല് ഉപഗ്രഹങ്ങൾ ഭൂസ്‌ഥിര ഭ്രമണപഥത്തിലും (ജിയോ സ്റ്റേഷനറി ഓർബിറ്റ്) മൂന്നെണ്ണം ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന (ജിയോ സിൻക്രണൈസ് ഓർബിറ്റ്) ഭ്രമണപഥത്തിലുമായിരിക്കും. ഭ്രമണപഥത്തിലുള്ള ഏഴെണ്ണത്തിൽ ഏതിനെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിച്ചാൽ പകരം വിക്ഷേപിക്കാനാണു സ്റ്റാൻഡ്ബൈ ഉപഗ്രഹങ്ങൾ.
<ശാഴ െൃര=/ിലംശൊമഴലെ/2016മുൃശഹ29മെഹേശലേ.ഷുഴ മഹശഴി=ഹലളേ>
രണ്ടു തരത്തിലുള്ള സേവനമാണ് ഐആർഎൻഎസ്എസ് നൽകുന്നത്. സ്റ്റാൻഡേർഡ് പൊസിഷനിംഗ് സർവീസും നിയന്ത്രിത സർവീസും. ഇതിൽ ആദ്യത്തേത് എല്ലാവർക്കും ലഭ്യമാകുമ്പോൾ രണ്ടാമത്തേത് അംഗീകൃത ഉപയോക്‌താക്കൾക്കുമാത്രമായിരിക്കും ലഭിക്കുക. വിക്ഷേപണ വിജയത്തിൽ ഇസ്രോയിലെ ശാസ്ത്രജ്‌ഞരെ രാഷ്ര്‌ടപതി പ്രണാബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.