കെട്ടിടം ഇടിഞ്ഞ് ഒരാൾ മരിച്ചു
Thursday, April 28, 2016 11:52 AM IST
ന്യൂഡൽഹി: തലസ്‌ഥാനത്തെ ലാഹോരി ഗേയ്റ്റിനു സമീപം പഴക്കമേറിയ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. പോലീസും അഗ്നിശമനസേനയും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം അരംഭിച്ചു.