വിമാനത്താവള വികസന ഫീസ് തിരിച്ചുനൽകാൻ നിർദേശം
Wednesday, April 27, 2016 12:58 PM IST
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഈമാസം 30നുശേഷം പുറപ്പെടുന്ന യാത്രക്കാരിൽനിന്ന് ടിക്കറ്റ് ചാർജിനുപുറമേ ഈടാക്കിയിട്ടുള്ള വികസനഫീസ് തിരിച്ചു നൽകണമെന്ന് നിർദേശം.

ഈമാസം 30ന് അർധരാത്രിമുതൽ ഫീസ് ചുമത്തുന്നതു റദ്ദാക്കുന്ന സാഹചര്യത്തിലാണിതെന്നു സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ഇപ്പോൾ ആഭ്യന്തര യാത്രക്കാർക്കു 100 രൂപയും വിദേശത്തേക്കുള്ള യാത്രക്കാർക്ക് 600 രൂപയുമാണു വികസന ഫീസ് ഈടാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.