പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു
Wednesday, April 27, 2016 12:49 PM IST
കോയമ്പത്തൂർ: ഒരു വയസുള്ള പെൺകുഞ്ഞ് വീട്ടിനുള്ളിൽ വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. രണ്ടുവയസുള്ള സഹോദരനോടൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞ്. അമ്മ ഈസമയം തുണി കഴുകുന്നതിനു പുറത്തേക്കു പോയി. തിരിച്ചുവന്നപ്പോൾ കുട്ടിയെ കണ്ടില്ല. സ്വർണപ്പണിക്കാരനായ പിതാവ് എത്തിയപ്പോഴാണ് ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങിമരിച്ചതായി കണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.