രാഷ്ട്രപതിയുടെ പാപുവ ന്യൂഗിനി, ന്യൂസിലൻഡ് യാത്ര ഇന്നുമുതൽ
രാഷ്ട്രപതിയുടെ പാപുവ ന്യൂഗിനി,  ന്യൂസിലൻഡ് യാത്ര ഇന്നുമുതൽ
Tuesday, April 26, 2016 12:44 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ന്യൂസിലൻഡ്, പാപുവ ന്യൂഗിനി എന്നീ രാജ്യങ്ങളിൽ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി പ്രണാബ് മുഖർജി ഇന്നു രാത്രി പാപുവ ന്യൂഗിനിയുടെ തലസ്‌ഥാനമായ പോർട്സ് മോർസ്ബിയിലേക്കു പോകും. ഐടി, കൃഷി, ക്ഷീരവികസനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുമായി സഹകരണത്തിനുള്ള കരാറുകളിൽ ഇന്ത്യ ഒപ്പുവയ്ക്കും.

കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് ബല്യാനും മൂന്നു എംപിമാരും ദീപിക അടക്കമുള്ള മാധ്യമങ്ങളുടെ പ്രതിനിധികളും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. ന്യൂസിലൻഡ് തലസ്‌ഥാനമായ ഓക്ലൻഡിലെ സന്ദർശനത്തിനു ശേഷം സിംഗപ്പൂർ വഴി തിങ്കളാഴ്ച രാഷ്്ട്രപതിയും സംഘവും ഡൽഹിയിൽ തിരിച്ചെത്തും. പസിഫിക് മേഖലയിലെ വലിയ രാജ്യമായ പാപുവ ന്യൂഗിനിയുമായുള്ള സഹകരണം ശക്‌തിപ്പെടുത്തുന്നതിലൂടെ ഇരുരാജ്യങ്ങൾക്കും വലിയ നേട്ടമാകുമെന്നു വിദേശകാര്യ വക്‌താവ് വിവേക് സ്വരൂപ് ചൂണ്ടിക്കാട്ടി.


പാപുവ ന്യൂഗിനി പ്രധാനമന്ത്രി പീറ്റർ ഒനീലുമായി വ്യക്‌തിപരമായ സൗഹൃദമുള്ള പ്രണാബ് മുഖർജിയുടെ സന്ദർശനം ഇന്ത്യയിലെ കാർഷിക, വിവര സാങ്കേതിക, വ്യവസായ മേഖലകൾക്കു കാര്യമായ പ്രോൽസാഹനം ആകുമെന്ന് രാഷ്ട്രപതിയുടെ മാധ്യമസെക്രട്ടറി ഡോ. വേണു രാജാമണി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ പീറ്റർ ഒനീൽ ഇന്ത്യയിലെത്തിയിരുന്നു. പാപുവ ന്യൂഗിനിയുടെ സമ്പന്നമായ പ്രകൃതി വിഭവം ഇന്ത്യയുടെ സാമ്പത്തിക, കാർഷിക വികസനത്തിനും വളർച്ചയ്ക്കും പ്രധാനമാകും.

ന്യൂസിലൻഡിലെ കാൽ ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കും രാഷ്ട്രപതിയുടെ സന്ദർശനം ആവേശവും പുതിയ പ്രതീക്ഷയുമാകും. കൂടുതൽ വിദ്യാർഥികൾ ന്യൂസിലൻഡിലേക്കു പോകുന്നതു കണക്കിലെടുത്തു ഇന്ത്യക്കാരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനും സന്ദർശനം വഴിയൊരുക്കും. ന്യൂസിലൻഡുമായുള്ള വ്യവസായ, സാമ്പത്തിക സഹകരണവും ശക്‌തിപ്പെടുത്താനും പരിപാ ടിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.