നേതാജി: ജപ്പാൻ രേഖകൾ പരസ്യമാക്കും
Tuesday, April 26, 2016 12:30 PM IST
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച രണ്ടു സുപ്രധാന രേഖകൾ ഈവർഷം അവസാനത്തോടെ പരസ്യമാക്കാമെന്നു ജപ്പാൻ ഉറപ്പുനൽകിയതായി കേന്ദ്രസർക്കാർ. കൈവശമുള്ള മറ്റു മൂന്നു രഹസ്യരേഖകളെക്കുറിച്ചു ജപ്പാൻ മൗനം പാലിക്കുകയാണെന്ന് ആഭ്യന്തരസഹമന്ത്രി കിരൺ റിജിജു ലോക്സഭയെ അറിയിച്ചു.

നേതാജിയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും കൈവശമുണ്ടായിരുന്ന രണ്ടു ഫയലുകൾ കാണാതായി. ഇതു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നേതാജിയെക്കുറിച്ചുള്ള രേഖകൾ കണ്ടെത്താൻ കേന്ദ്രസർക്കാർ വിവിധരാജ്യങ്ങളെ സമീപിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.