മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി ആഘോഷ സമാപനം ഡല്‍ഹില്‍ തിങ്കളാഴ്ച
Sunday, February 14, 2016 1:17 AM IST
ന്യൂഡല്‍ഹി: സീറോ മലങ്കര സഭ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദി വാര്‍ഷികാഘോഷങ്ങളുടെ സമാപനം തിങ്കളാഴ്ച വൈകുന്നേരം 4.30നു റഫി മാര്‍ഗ് മാവ്ലങ്കാര്‍ ഹാളില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ ഗുഡ്ഗാവ് രൂപതയുടെ നേതൃത്വത്തില്‍ സംഘിപ്പിക്കുന്ന പരിപാടിയില്‍ സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹെപ്ത്തുള്ള, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.