സോണിയയും രാഹുലും എപ്പോഴും കോടതിയില്‍ ഹാജരാകേണ്ടതില്ല
സോണിയയും രാഹുലും എപ്പോഴും കോടതിയില്‍ ഹാജരാകേണ്ടതില്ല
Saturday, February 13, 2016 12:42 AM IST
സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിചാ രണയുടെ എല്ലാ ഘട്ടത്തിലും കോടതിയില്‍ നേരിട്ടു ഹാജരാകേണ്ടതില്ലെന്നു സുപ്രീം കോടതി. ആവശ്യമുണ്െടങ്കില്‍ മജിസ്ട്രേറ്റിനു വിളിപ്പിക്കാം.

വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും പ്രമുഖരായ വ്യക്തികള്‍ ഹാജരാകുന്നതു കോടതിയുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനു അ സൌകര്യങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇവര്‍ ഓടിയൊളിക്കില്ലെന്നും നിരീക്ഷിച്ചു. കേസുമാ യി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോ ടതി പരാമര്‍ശങ്ങളും പരമോന്നത കോടതി രേഖകളില്‍നിന്നു നീക്കി.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്ര ത്തിന്റെ കെട്ടിടം അടക്കമുള്ളവ സോണിയാ ഗാന്ധിക്കും കുടും ബത്തിനും ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യ കമ്പനി തട്ടിയെടു ത്തെന്ന് ആരോപിച്ച് ബിജെപി നേ താവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍ കിയ ഹര്‍ജിയില്‍ സോണിയ, രാഹുല്‍ എന്നിവര്‍ നേരിട്ടു ഹാജരാകണമെന്നു ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു.

കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, ദേ ശീയ വിജ്ഞാന കമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ സാം പിത്രോഡ എന്നിവര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെതിരേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. അതിനിടെ, ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഡി സംബര്‍ 19നു നേതാക്കള്‍ ഹാജരാ യെങ്കിലും തുടര്‍ന്നുള്ള നടപടികളിലും നേരിട്ടു ഹാജരാകണമെന്നു പട്യാല ഹൌസ് കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാന്‍ ജസ്റീസുമാ രായ ജെ.എസ്. ഖെഹര്‍, സി. നാ ഗപ്പന്‍ എന്നിവരുടെ ബെഞ്ച് തയാ റായില്ല. കേസിന്റെ നിലവിലുള്ള അവസ്ഥയില്‍ ഇടപെടുന്നില്ല. എന്നാ ല്‍, വിചാരണ കോടതി തെളിവുകള്‍ പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിനു മുമ്പ് ഹൈക്കോടതി വിലയിരുത്തലുകള്‍ നടത്തിയതു ശരിയായില്ല. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തി യ എല്ലാ നിരീക്ഷണങ്ങളും വിലയിരുത്തലുകളും പരാമര്‍ശ ങ്ങളും രേ ഖകളില്‍നിന്നു നീക്കണമെന്നും രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചു. കേ സുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും വിചാരണ കോടതിയില്‍ ഉന്നയിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കു വേണ്ടി ഹാജരായ മുതി ര്‍ന്ന അഭിഭാഷകര്‍ കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്വി, ആര്‍. എസ്. ചീമ എന്നിവര്‍ക്കും കോടതി അനുമതി നല്‍കി.


നാഷണല്‍ ഹെറാള്‍ഡിന്റെ 2000 കോടിയോളം വിലമതിക്കുന്ന കെ ട്ടിടം സ്വന്തമാക്കാനാണ് കോണ്‍ ഗ്രസ് 90 കോടിയുടെ വായ്പ നല്‍കി യതെന്നും ലഭിച്ചു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് എഴുതിത്തള്ളിയതു 50 ലക്ഷം മാത്രമാണെന്നും ഇതില്‍ ക്രമക്കേടുണ്െടന്നുമായി രുന്നു സു ബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോ പണം. സ്വാതന്ത്യ്ര സമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പത്രം കെടുകാര്യസ്ഥതയും കടബാധ്യതയും മൂലം പൂട്ടിപ്പോകുകയായിരുന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് 2008ല്‍ സോണിയ ഗാന്ധി തന്നെയാണ് പത്രത്തിന്റെ പ്രസിദ്ധീക രണം നിര്‍ത്തിയതും.

മുഖ്യ പ്രസാധകരായിരുന്ന അസോസിയേറ്റ് ജേണല്‍ ലിമിറ്റഡിനു കോണ്‍ഗ്രസ് 90.25 കോടി വായ്പ കൊടുത്താണ് യംഗ് ഇന്ത്യ കമ്പനിയിലൂടെ ഇതു തിരിച്ചെടുത്തതും. ഈ തുക പിന്നീട് കോണ്‍ഗ്രസ് എഴുതിത്തള്ളുകയും ചെയ്തു. ഈ നടപടി നിയമ വിരുദ്ധമാണെന്നും 2010 ഡിസംബര്‍ 28ന് കമ്പനി സോണിയയുടെയും രാഹുലിന്റെയും കീഴിലുള്ള ചാരിറ്റി സ്ഥാപനമായ യംഗ് ഇന്ത്യക്ക് കൈമാറുമ്പോള്‍ കമ്പനിയുടെ വായ്പ 50 ലക്ഷമാണെന്നാണു കാണിച്ചിരിക്കുന്ന തെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.