മണ്ണാര്‍ക്കാട് ദേശീയപാതയ്ക്ക് 7.16 കോടി
Saturday, February 13, 2016 12:46 AM IST
ന്യൂഡല്‍ഹി: മണ്ണാര്‍കാട് ദേശീയപാത വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 7.61 കോടി രൂപ അനുവദിച്ചു. മണ്ണാര്‍കാട് നഗരത്തില്‍ ദേശീയപാതയുടെ മൂന്നു കിലോ മീറ്റര്‍ നാലുവരിയാക്കുന്നതിനാണു തുക അനുവദിച്ചിട്ടുള്ളത്. ദേശീയ പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ചതിനെത്തുടര്‍ന്നു സംസ്ഥാനം നല്‍കിയ വികസന പദ്ധതി അംഗീകരിച്ചാണു തുക നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.