ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റ് വില്ലേജ്എന്നുള്ള നിര്‍ദേശം ദോഷകരം: ജോസ് കെ. മാണി
Friday, February 12, 2016 12:01 AM IST
ഡല്‍ഹി: കേരളത്തിന്റെ പ്രത്യേകം സാഹചര്യം കണക്കിലെടുത്തു വിദഗ്ധരും ജനപ്രതിനിധികളും അടങ്ങിയ സമിതി പ്രാദേശികതലത്തില്‍ പഠനം നടത്തി തയാറാക്കിയ വില്ലേജ് തലത്തിലുള്ള ഭൂപടം അംഗീകരിച്ച് ഇഎസ്എയില്‍നിന്നു കേരളത്തിലെ കര്‍ഷകജനതയെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നു ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.

ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റ് വില്ലേജ് തന്നെ ആയിരിക്കുമെന്നുള്ള നിര്‍ദേശം കേരളത്തിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കും. കേരളത്തിലെ ഒരു വില്ലേജിന്റെ എല്ലാ മേഖലയിലും കൃഷിക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. വില്ലേജിന്റെ പരിധികളിലുള്ള പുല്‍മേടുകളും പാറക്കെട്ടുകളും ജലാശയങ്ങളും അതേ നിലയില്‍ത്തന്നെ സംരക്ഷിക്കുമെന്ന് കേരളസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കേരളത്തെ പ്രത്യേകമായി പരിഗണിച്ച് കരടുവിജ്ഞാപനത്തില്‍ വന്നിട്ടുള്ള 119 വില്ലേജുകളെയും ഇഎസ്എയുടെ പരിധിയില്‍നിന്നും ഒഴിവാക്കണമെന്നും ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.