ഹെഡ്ലിയുടെ മൊഴിയെടുക്കല്‍ ഇന്നത്തേക്കു മാറ്റി
ഹെഡ്ലിയുടെ  മൊഴിയെടുക്കല്‍  ഇന്നത്തേക്കു മാറ്റി
Thursday, February 11, 2016 12:44 AM IST
മുംബൈ: അമേരിക്കയില്‍ തടവില്‍ കഴിയുന്ന ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴിയെടുക്കല്‍ മൂന്നാം ദിവസമായ ഇന്നലെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തടസപ്പെട്ടു. ഇതേത്തുടര്‍ന്നു മൊഴിയെടുക്കുന്നത് ഇന്നത്തേക്കു മാറ്റി. പ്രത്യേക ടാഡ കോടതി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണു ഹെഡ്ലിയുടെ മൊഴി രേഖപ്പെടുത്തുന്നത്.അമേരിക്കയില്‍നിന്നുള്ള വീഡിയോബന്ധത്തിന്റെ തകരാറാണു കാരണം.


ദൃശ്യങ്ങള്‍ ലഭിക്കുന്നില്ല. ശബ്ദ സന്ദേശം മാത്രമാണ് ഇവിടെ ലഭിക്കുന്നതെന്നത്- സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു. മൊഴിയെടുപ്പ് ഇന്നു രാവിലെ ഏഴിനു തുടരുമെന്നും അദ്ദേഹം പറഞ്ഞു. 2008 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ചയാണു ഹെഡ്ലിയുടെ മൊഴിയെടുക്കല്‍ തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.