മോദി 50 ദിവസം തുടര്‍ച്ചയായി ഇന്ത്യയില്‍
മോദി 50 ദിവസം തുടര്‍ച്ചയായി ഇന്ത്യയില്‍
Thursday, February 11, 2016 12:44 AM IST
ന്യൂഡല്‍ഹി: വിദേശയാത്രകളില്ലാതെ തുടര്‍ച്ചയായി 50 ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍. അധികാരമേറ്റെടുത്ത ശേഷം വിദേശത്തേക്കു പറക്കാതെ പ്രധാനമന്ത്രി രാജ്യത്തു തങ്ങുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഇടവേളയാണിത്. 2016ല്‍ ഇതുവരെ മോദി വിദേശയാത്രകളൊന്നും നടത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 23 മുതല്‍ 25 വരെ റഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം മോദി പിന്നീടു രാജ്യത്തിനു പുറത്തേക്കു പോയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.