വി.എസും പിണറായിയും മത്സരിക്കണം: സിപിഐ
വി.എസും പിണറായിയും മത്സരിക്കണം: സിപിഐ
Thursday, February 11, 2016 12:44 AM IST
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കണമെന്നു സിപിഐ ദേശീയ നേതൃത്വം. ഇക്കാര്യത്തില്‍ വിഎസിന്റെ പ്രായാധിക്യവും പിണറായിയുടെ പേരിലുള്ള ലാവ്ലിന്‍ കേസും പ്രതിസന്ധിയല്ലെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. എന്നാല്‍, ആരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സിപിഎം നേതൃത്വവും എല്‍ഡിഎഫുമാണെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.


ഇരു നേതാക്കളും മത്സര രംഗത്തിറങ്ങുന്നത് ഇടതുപക്ഷത്തിനു ഗുണം ചെയ്യും. യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ഗുരുതര ആരോപണങ്ങളെ മറയാക്കാനാണു മറുപക്ഷം ലാവ്ലിന്‍ കേസ് ഉയര്‍ത്തിപ്പിടിക്കുന്നത്. പിണറായി വിജയനെതിരേ ആരോപണം മാത്രമേ ഉള്ളൂവെന്നും സിപിഐ നേതൃത്വം വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.