വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍: കോടതിയെ സമീപിക്കാന്‍ നീക്കം
വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍: കോടതിയെ സമീപിക്കാന്‍ നീക്കം
Thursday, February 11, 2016 12:45 AM IST
ന്യൂഡല്‍ഹി: വിമുക്ത ഭടന്മാര്‍ക്കുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയില്‍ തങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെതിരേ കോടതിയെ സമീപിക്കാന്‍ സമര സമിതി നീക്കം തുടങ്ങി.

പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നടപടി ക്രമങ്ങളിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. പദ്ധതി നടപ്പാക്കിയതിലെ അപാകതകള്‍ സംബന്ധിച്ചു നിയമ നടപടികള്‍ സ്വീകരിക്കുന്നതിനു മുതിര്‍ന്ന അഭിഭാഷകന്‍ റാം ജെത്മലാനിയുമായി നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും വിമുക്ത ഭടന്മാരുടെ സമര സമിതി വ്യക്തമാക്കുന്നു.


2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങളാണു കഴിഞ്ഞയാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയത്. കുടുംബ പെന്‍ഷന്‍കാര്‍ക്കും ധീരതാ മെഡല്‍ നേടിയവര്‍ക്കും പ്രത്യേക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും കുടിശിക ഒറ്റത്തവണയായി നല്‍കും. പദ്ധതി നടപ്പാക്കുന്നതിനു പ്രതിവര്‍ഷം 7500 കോടി രൂപ ചെലവ് വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. പദ്ധതി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്നതിനു 10900 കോടി രൂപ ചെലവ് വരുമെന്നും കേന്ദ്രം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.