ഇതു പുനര്‍ജന്മം; പ്രാര്‍ഥനയുടെ അദ്ഭുതം
ഇതു പുനര്‍ജന്മം;  പ്രാര്‍ഥനയുടെ  അദ്ഭുതം
Wednesday, February 10, 2016 12:42 AM IST
ധര്‍വാഡ്(കര്‍ണാടക): "ഇതു പുനര്‍ജന്മമാണ്. അതു മുത്തശിയുടെ ശക്തമായ പ്രാര്‍ഥനയിലൂടെ ലഭ്യമായ അദ്ഭുതമാണ്'' - ലോകത്തിലെ ഏറ്റവും ഉയരമേറിയ സൈനികകേന്ദ്രമായ സിയാച്ചിനിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ലാന്‍സ്നായിക് ഹനുമന്തപ്പ കോപ്പാഡ് ജീവിതത്തിലേക്കു മടങ്ങിവരുന്നുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ മാധവി. 'ഞങ്ങളുടെയെല്ലാവരുടേയും പുനര്‍ജന്മമാണിത്. ഹനുമന്തപ്പയുടെ മുത്തശിയുടെ പ്രാര്‍ഥന...അതാണ് രക്ഷാകവചമായത്'-കര്‍ണാകടയിലെ ധാര്‍വാഡിലുള്ള ബിദാദൂര്‍ ഗ്രാമത്തിലെ കുടുംബവീട്ടിലെത്തിയ ബന്ധുക്കളോടും മാധ്യമപ്രവര്‍ത്തകരോടും അവര്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. ദുരന്തവാര്‍ത്തയറിഞ്ഞു ബന്ധുക്കളും പരിചയക്കാരുമെത്തുമ്പോള്‍ എന്തു മറുപടി പറയണമെന്നറിയാതെ വിഷമിക്കുകയായിരുന്നുവെന്നും മാധവി പറഞ്ഞു.


ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ കഴിയുന്ന ഹനുമന്തപ്പയ്ക്കു രാജ്യം നല്‍കുന്ന കരുതലിനും കുടുംബാംഗങ്ങള്‍ക്കു നന്ദിയുണ്ട്. ഹനുമന്തപ്പയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതില്‍ കുടുംബാംഗങ്ങള്‍ ഏറെ സന്തുഷ്ടരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.