വിവേചനം പാടില്ല: കേന്ദ്രമന്ത്രി
Wednesday, February 10, 2016 12:36 AM IST
ന്യൂഡല്‍ഹി: മതത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരു വിവേചനവും നടത്താന്‍ പാടില്ലെന്നു കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

മതപരമായ സ്ഥലങ്ങളില്‍ ജാതിയുടെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനമുണ്ടാകാന്‍ പാടില്ലെന്നാണു സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മഹേഷ് ശര്‍മ വ്യക്തമാക്കി. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.