മഞ്ഞിനടിയില്‍നിന്നു രക്ഷപ്പെടുത്തിയ സൈനികന്റെ നില ഗുരുതരം
മഞ്ഞിനടിയില്‍നിന്നു രക്ഷപ്പെടുത്തിയ സൈനികന്റെ നില ഗുരുതരം
Wednesday, February 10, 2016 12:23 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: മഞ്ഞു വീഴ്ത്തിയ മരണക്കുഴിയില്‍നിന്ന് ആറാം ദിവസം ജീവിതത്തിലേക്കു തിരിച്ചെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ കഴിയുന്ന ഹനുമന്തപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ഹനുമന്തപ്പയുടെ സഹനശേഷിയും അജയ്യതയും വിവരിക്കാന്‍ വാക്കുകളില്ലെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട സൈനികനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ട്വിറ്ററില്‍ പറഞ്ഞു.

വെന്റിലേറ്ററില്‍ കഴിയുന്ന സൈനികന്‍ അബോധാവസ്ഥയിലാണെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ആറു ദിവസം കൊടും മഞ്ഞിനുള്ളില്‍ കഴിഞ്ഞ ഹനുമന്തപ്പയുടെ രക്തസമ്മര്‍ദം വളരെയേറെ താഴ്ന്നിരിക്കുന്നു. ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. രണ്ടു വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലാണ്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക താവളമായ സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ പെട്ടുപോയ ഹനുമന്തപ്പയെ തിങ്കളാഴ്ച രാത്രിയാണ് പുറത്തെത്തിച്ചത്. 20,000 അടി ഉയരത്തില്‍ അതിര്‍ത്തിയിലെ കൈവശ രേഖയ്ക്കടുത്ത് മൈനസ് 40 ഡിഗ്രിക്കു താഴെ താപനിലയുള്ള മഞ്ഞില്‍ 25 അടി താഴ്ചയില്‍ നിന്നാണ് ഹനുമന്തപ്പയെ കണ്െടടുത്തത്. മഞ്ഞില്‍ മൂടിപ്പോയ ടെന്റിനുള്ളില്‍ അബോധാവസ്ഥയിലായിരുന്നു സൈനികന്‍. മഞ്ഞു വീഴ്ചയില്‍ പെട്ടുപോയ സൈനികര്‍ എല്ലാവരും തന്നെ മരിച്ചെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹനുമന്തപ്പയെ ജീവനോടെ കണ്െടത്തുന്നത്. 155 സൈനികരും രണ്ടു പട്ടാളനായ്ക്കളും ചേര്‍ന്നായിരുന്നു തെരച്ചില്‍.

കര്‍ണാടകത്തില്‍ ധാര്‍വാഡ് ജില്ലയിലെ ബെടാദുര്‍ ഗ്രാമക്കാരനാണ് ഹനുമന്തപ്പ. 2003ല്‍ സൈനന്യത്തില്‍ ചേര്‍ന്നു. കൃഷിക്കാരനായ രാമപ്പയാണ് അച്ഛന്‍. മാധവിയാണ് ഹനുമന്തപ്പയുടെ ഭാര്യ. നേത്ര എന്ന ഒരുവയസുകാരി മകളുമുണ്ട്. കുടുംബത്തിന്റെ ഏകവരുമാനം ഹനുമന്തപ്പയുടെ ശമ്പളമാണ്.


കഴിഞ്ഞ മൂന്നിനാണു ഹനുമന്തപ്പ ഉള്‍പ്പെടെ പത്തു സൈനികര്‍ സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ അകപ്പെട്ടത്. മദ്രാസ് റെജിമെന്റിന്റെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പടെയുളളവരാണ് അപകടത്തില്‍ പെട്ടത്. മലയാളിയായ സൈനികന്‍ ബി. സുധീഷ്, എന്‍.എ. സത്യമൂര്‍ത്തി, പി.എന്‍ മഹേഷ്, മുഷ്താഖ് അഹമ്മദ്, എം. ഏഴുമലൈ, എസ്. കുമാര്‍, എന്‍. രാമമൂര്‍ത്തി, ജി. ഗണേശന്‍, ടി.ടി നാഗേഷ് എന്നിവരാണ് മഞ്ഞിടിച്ചിലില്‍ കൊല്ലപ്പെട്ട സൈനികര്‍.

ഒരു കിലോമീറ്റര്‍ നീളത്തില്‍ 800 മീറ്റര്‍ ഉയരത്തില്‍നിന്നു മഞ്ഞുപാളി സൈനിക ക്യാമ്പിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഹനുമന്തപ്പയെ ജീവനോടെ കണ്െടടുത്തതിനെ അത്ഭുതം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ലെന്ന് ഉത്തര കമാന്‍ഡിന്റെ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.എസ്. ഹൂഡ പറഞ്ഞു.

കോണ്‍ക്രീറ്റിനേക്കാള്‍ കട്ടിയുള്ള മഞ്ഞുപാളിയാണു സൈനിക ക്യാമ്പിനു മുകളില്‍ പതിച്ചത്. രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു. 30 മിനിട്ടില്‍ കൂടുതല്‍ നേരം ഒരു സൈനികനു തെരച്ചില്‍ നടത്താനാവുമായിരുന്നില്ല. മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ മറ്റ് അഞ്ചു സൈനികരുടെ മൃതദേഹങ്ങളും കണ്െടടുത്തു. മറ്റുളളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രത്യേകതരം യന്ത്രങ്ങളുടെ സഹായത്തോടെ, ദിശാനിര്‍ണയം നടത്തി മഞ്ഞുപുതഞ്ഞ സ്ഥലങ്ങളില്‍ പലയിടങ്ങളിലും മുപ്പതടി വരെ ആഴത്തില്‍ കുഴിച്ചാണു പരിശോധന നടത്തുന്നത്.

തെരച്ചില്‍ സംഘത്തിനും ഒപ്പമുള്ള പരിശീലനം നേടിയ നായ്ക്കള്‍ക്കും കട്ടിയുള്ള പാളികളായി മാറിയ മഞ്ഞില്‍ പ്രവര്‍ത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. മഞ്ഞുവീഴ്ച കാരണം കാഴ്ചയും കുറവാണ്. സൈനികര്‍ക്കു ശ്വസിക്കാനും ഏറെ ബുദ്ധിമുട്ടാണെന്നും ഡി.എസ്. ഹൂഡ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.