നേപ്പാള്‍ പ്രധാനമന്ത്രി 19ന് ഇന്ത്യയിലെത്തും
Tuesday, February 9, 2016 2:05 AM IST
ന്യൂഡല്‍ഹി: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി 19ന് ഇന്ത്യയിലെത്തും. അധികാരം ഏറ്റെടുത്തശേഷം നടത്തുന്ന ആദ്യ വിദേശസന്ദര്‍ശനമാണിത്. ഭരണഘടനാപരമായി സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വംശജരായ മാധേശികളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം നേരിയതോതില്‍ വഷളായിരുന്നു. ഇന്ത്യയില്‍നിന്നു പെട്രോള്‍ ഉള്‍പ്പെടെയുള്ള ചരക്കുഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഒലിയുടെ സന്ദര്‍ശനം ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 20ന് ചര്‍ച്ച നടത്തും.


മാധേശി സമുദായത്തിന്റെ ഉത്കണ്ഠ പരിഹരിക്കാന്‍ ഭരണഘടനാ ഭേദഗതി നടപ്പാക്കിയതായി ഇന്ത്യയിലെത്തിയ നേപ്പാള്‍ ധനകാര്യമന്ത്രി വിഷ്ണു പൌദെല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.