രോഹിതിന്റെ ആത്മഹത്യ: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു
Monday, February 8, 2016 11:53 PM IST
ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. 18നു ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്കു 46 കേന്ദ്ര സര്‍വകലാശാലകളിലെ വിസിമാരെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ക്ഷണിച്ചു.

23നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം രോഹിതിന്റെ വിഷയം ഉയര്‍ത്തുമെന്നിരിക്കെയാണ് കേന്ദ്രം യോഗം വിളിച്ചത്. സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ചു ബോധവത്കരണം നടത്തുമെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.


ജനുവരി 17നാണ് രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.