രാഷ്ട്രപതി നാവിക സേനാവ്യൂഹം നിരീക്ഷിച്ചു
രാഷ്ട്രപതി നാവിക സേനാവ്യൂഹം നിരീക്ഷിച്ചു
Sunday, February 7, 2016 12:45 AM IST
വിശാഖപട്ടണം: ഇന്ത്യന്‍ നാവിക സേനയുടെ ശക്തി തെളിയിക്കുന്ന ഇന്റര്‍നാഷണല്‍ ഫ്ളീറ്റ് റിവ്യൂ-2016 വിശാഖപട്ടണത്തു നടന്നു. സേനാധിപനായ രാഷ്ട്രപതിക്കു ഗാര്‍ഡ് ഓഫ് ഓണര്‍ നല്കിയാണു പ്രൌഢഗംഭീരമായ ചടങ്ങ് തുടങ്ങിയത്. യുദ്ധക്കപ്പല്‍ സുമിത്ര സന്ദര്‍ശിച്ച രാഷ്ട്രപതി, തുറമുഖ നഗരമായ വിശാഖപട്ടണത്തെ നാവിക സേനയുടെ കപ്പല്‍വ്യൂഹവും നിരീക്ഷിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, നാവിക സേനാ മേധാവി ആര്‍.കെ. ധോവന്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് സാഹ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.


2001ല്‍ മുംബൈയിലാണ് അവസാനമായി നാവികസേനാ വ്യൂഹ അവലോകനം നടത്തിയത്.
വിദേശ രാജ്യങ്ങളിലെ നാവികസേനകളുടെ സാന്നിധ്യം ഇന്റര്‍നാഷണല്‍ ഫ്ളീറ്റ് റിവ്യൂ അവിസ്മരണീയമാക്കിയതായി പ്രണാബ് മുഖര്‍ജി പറഞ്ഞു. തീവ്രവാദമുള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ തീരസംരക്ഷണത്തിനായി രാജ്യങ്ങള്‍ ഒരുമിക്കണം. രാജ്യനന്മയും സമാധാനവും പ്രശാന്തതയും അനുഭവിക്കാന്‍ ഇത് അനിവാര്യമാണെന്നു രാഷ്ട്രപതി പറഞ്ഞു. നാവികസേനയുടെ അഭ്യര്‍ഥന മാനിച്ച് എത്തിയ വിദേശകപ്പലുകളെ രാഷ്ട്രപതി അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.